മലപ്പുറം- തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ കമ്മീഷൻ നിർദേശിച്ച ഫോറം എൻ 30 ൽ തയാറാക്കി ജനുവരി 14 നകം സമർപ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാർഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, നഗരസഭാ സ്ഥാനാർഥികൾ ജില്ലാ കലക്ടർക്കുമാണ് കണക്കുകൾ സമർപ്പിക്കേണ്ടത്. ഫലപ്രഖ്യാപനം വന്ന് 30 ദിവസത്തിനകമാണ് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിക്കേണ്ടത്.