Sorry, you need to enable JavaScript to visit this website.

വെള്ളാപ്പള്ളിയുടെ അഴിമതി: ശ്രീനാരായണ സംഘടനകൾ സെക്രട്ടറിയേറ്റ് ധർണക്ക്

കൊച്ചി- എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ കോടികളുടെ അഴിമതി, എസ്.എൻ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പ്, കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ ദുരൂഹ മരണം എന്നിവയെക്കുറിച്ച് അടിയന്തര അന്വേഷണമാവശ്യപ്പെട്ട് വിവിധ ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തിൽ 15 ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ സഹോദര ധർമ്മവേദി, ശ്രീനാരായണ സേവാസംഘം, എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി, ശ്രീനാരായണ ധർമ്മവേദി, എസ്.എൻ.ഡി.പി യോഗം സമുദ്ധാരണ സമിതി, ശ്രീനാരായണ സാംസ്‌കാരിക സമിതി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭ പരിപാടികൾ നടത്തുന്നത്.

 

പ്രഫ. എം.കെ. സാനു ധർണ ഉദ്ഘാടനം ചെയ്യും. അഡ്വ. സി. കെ. വിദ്യാസാഗർ അധ്യക്ഷത വഹിക്കും. എസ്.എൻഡിപി യോഗം വിമോചന സമര പ്രഖ്യാപനം ഗോകുലം ഗോപാലൻ നിർവഹിക്കും. നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് അനുസരിച്ച് എസ്എംഡിപി യോഗം സമർപ്പിക്കേണ്ട വാർഷിക റിട്ടേണുകളും സ്റ്റേറ്റ്മെന്റും 2013 മുതൽ 2016  വരെ തുടർച്ചയായി സമർപ്പിക്കാത്ത സാഹചര്യത്തിൽ ഈ കാലയളവിൽ യോഗം ഭരണത്തിലുണ്ടായിരുന്ന യോഗം ഡയറക്ടർമാർ എല്ലാവരും അടുത്ത അഞ്ചു വർഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യരാക്കിയുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയുടെ നടേശന്റെ നേതൃത്വത്തിലുള്ളവർക്ക് യോഗം ഭരണത്തിൽ തുടരാൻ യോഗ്യതയില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രഫ. എം.കെ. സാനു, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ഗോകുലം ഗോപാലൻ, പി.പി. രാജൻ, മധു പരുമല വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest News