മക്ക - മൂന്നു മാസത്തിനിടെ 16.54 ലക്ഷം പേർ ഉംറ കർമം നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. 46.4 ലക്ഷം പേർ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അറുപതു ലക്ഷത്തിലേറെ പേർ ഇക്കാലയളവിൽ ഉംറ നിർവഹിക്കുകയും ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുകയും ചെയ്തു. ഒക്‌ടോബർ നാലു മുതൽ ജനുവരി ഒമ്പതു വരെയുള്ള കാലത്താണ് ഇത്രയും പേർ ഉംറ നിർവഹിക്കുകയും ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തത്. മധ്യവർഷ അവധിക്കാലത്ത് ആദ്യത്തെ ആഴ്ചയിൽ എട്ടു ലക്ഷം പേർ ഉംറ നിർവഹിക്കുകയും ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തതായി ഹറംകാര്യ വകുപ്പ് പറഞ്ഞു.