കണ്ണൂര്‍- നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപണ്ഡിതര്‍ ഇടത് സംഘടനകളുമായി വേദി പങ്കിടുന്ന കാര്യത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായം പറയേണ്ടതില്ല. മതപണ്ഡിതര്‍ ഏത് പരിപാടികളില്‍ പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളല്ല. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ആയിരുന്നു, അത് എല്ലാ വിഭാഗക്കാരും അംഗീകരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ സ്ഥാനമേറ്റു.