തിരുവനന്തപുരം- അടുത്ത മാർച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി നടൻ മോഹൻ ലാൽ. മലയാള സിനിമക്ക് ഊർജം പകരുന്ന തീരുമാനമാണെന്നും ഇതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ് 50 ശതമാനമാക്കി കുറക്കാനും ബാക്കി ഗഡുക്കളായി അടയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.