തിരുവനന്തപുരം-ജോലി നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ ആത്മഹത്യ ചെയ്തു. മരതൂര്‍ സ്വദേശി ശ്രീകുമാറാണ് സ്‌കൂളിന് സമീപം ഓട്ടോയില്‍ കയറി തീക്കൊളുത്തി മരിച്ചത്. ഫയര്‍ ഫോഴ്‌സ് അംഗങ്ങളെത്തി തീ അണച്ചെങ്കിലും മരിച്ചിരുന്നു. പതിനാറ് വര്‍ഷത്തോളം കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. ഇദ്ദേഹത്തിന്റെ ഭാര്യ ഇതേ സ്‌കൂളിലെ ആയയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അധികൃതര്‍ നിരവധി പേരെ പിരിച്ചുവിട്ടിരുന്നു. ഇതില്‍ ശ്രീകുമാറും ഭാര്യയും ഉള്‍പ്പെട്ടു.61 പേരെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. ഇവര്‍ സമരം നടത്തി. ജോലി നല്‍കാമെന്ന് സ്‌കൂള്‍ അധികൃതര്‍ പിന്നീട് അറിയിച്ചിരുന്നുവത്രെ. സ്‌കൂള്‍ തുറന്ന വേളയില്‍ എത്തിയപ്പോഴാണ് മറ്റു ചിലരെ ജോലിക്ക് വച്ചുവെന്ന് ബോധ്യമായത്. ഇതോടെയാണ് ശ്രീകുമാര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് സംശയിക്കുന്നു.