റിയാദ്- സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോമില്‍ നിര്‍മിക്കുന്നത് കാര്‍ബണ്‍ രഹിത സിറ്റി.
വടക്കുപടിഞ്ഞാറന്‍ സൗദിയില്‍ ഉയര്‍ന്നുവരുന്ന നിയോം സീറോ കാര്‍ബണ്‍ നഗരമായിരിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.
'ദി ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ പത്ത് ലക്ഷം പേര്‍ക്ക് താമസമൊരുക്കുമെന്നും കാറുകളോ സ്ട്രീറ്റുകളോ ഉണ്ടാവില്ലന്നും ഞായറാഴ്ച പുറത്തിറക്കിയ വീഡിയോയില്‍ കിരീടാവകാശി പറഞ്ഞു.
പരമ്പരാഗത നഗര സങ്കല്‍പത്തില്‍നിന്ന് ഭിന്നമായി ഭാവിയുടെ നഗരമായിരിക്കുമിതെന്ന് നഗര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദ് രാജകുമാരന്‍ പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ബഹിര്‍ഗമനവും ഉയരുന്ന സമുദ്രനിരപ്പും കാരണം 2050 ഓടെ ഒരു കോടി ജനങ്ങള്‍ക്ക് താമസ സ്ഥലം മാറ്റേണ്ടിവരും. 90 ശതമാനം ആളുകളും മലിനമായ വായുവാണ് ശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനായി പ്രകൃതിയെയും പരിസ്ഥിതിയേയും നാം ബലികൊടുക്കുകയാണ്. മലിനീകരണം കാരണം പ്രതിവര്‍ഷം 70 ലക്ഷം ആളുകള്‍ മരിക്കുന്നു. ട്രാഫിക് അപകടങ്ങള്‍ കാരണം ഒരു വര്‍ഷം പത്ത് ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്- ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ചിന്തിക്കണമെന്ന് കിരീടാവകാശി ഉണര്‍ത്തി.
Built for people not cars. This will be life on THE LINE.
— NEOM (@NEOM) January 10, 2021
Future communities will reconnect with nature with walkability woven into the DNA of THE LINE.
Welcome to the new future.
Welcome to THE LINE.https://t.co/ftyh90NV0C#whatisTHELINE pic.twitter.com/yod2zxSB4s