കൊച്ചി- റസ്‌റ്റോറന്റിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ വച്ച ജീവനക്കാരന്‍ അറസ്റ്റില്‍. പാലാരിവട്ടം ചിക്കിങ്ങിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി വേലു എന്ന വേല്‍മുരുകനെ(24)യാണ് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മൊബൈല്‍ ഫോണിലെ ക്യാമറ ഓണ്‍ ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താനാണ് വേലു ശ്രമിച്ചത്. നാല് മണിയോടെ ഹോട്ടലിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ബാത്ത്റൂം ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. ഫ്ളഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ചനിലയിലായിരുന്നു. സംഭവം ഉടമയെ അറിയിച്ചപ്പോള്‍ വേലുവും സുഹൃത്തും രക്ഷപെടാനായി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. പുറത്തിറങ്ങിയ ഇവര്‍ കുറ്റം നിഷേധിച്ചതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പാലാരിവട്ടം പോലീസ് എത്തി വേലുവിനെ കസ്റ്റഡിയിലെടുത്തു.