Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് വിരമിക്കുന്നു

തിരുവനന്തപുരം- സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് തിങ്കളാഴ്ച വിരമിക്കും. അഞ്ചു വര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയാണ് വിരമിക്കുന്നത്.
ജുഡീഷ്യല്‍ സര്‍വീസില്‍ 27 വര്‍ഷത്തെ പരിചയമുള്ള പി. മോഹന്‍ദാസ് 13 വര്‍ഷം ജില്ലാ ജഡ്ജിയായി പ്രവര്‍ത്തിച്ചു. എറണാകുളം കുടുംബ കോടതി ജഡ്ജിയായിരിക്കെ ഒന്നര വര്‍ഷം കൊണ്ട് 6200  കേസുകള്‍ തീര്‍പ്പാക്കി റെക്കോര്‍ഡും സ്യഷ്ടിച്ചു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായും അതോറിറ്റി അംഗമായും പ്രവര്‍ത്തിച്ചു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പുറംലോകത്തെത്തിച്ചത് അദ്ദേഹത്തിന്റെ  ശക്തമായ ഇടപെടല്‍ വഴിയാണ്. 
കോവിഡ് കാലത്ത് ഉണ്ടായ പോലീസ് അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തില്‍  യാത്രയയപ്പ് നല്‍കും.

Latest News