Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ എയർ കാർഗോ സർവീസ് ഉടനെ

കണ്ണൂർ -  കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ കാർഗോ സർവീസിന് അനുമതി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് അനുമതി നൽകിയത്. കാർഗോ കോംപ്ലക്‌സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മാസങ്ങൾക്ക് മുമ്പു തന്നെ കിയാൽ അധികൃതർ ഒരുക്കിയിരുന്നു.
5800 സ്‌ക്വയർ മീറ്റർ വിസ്തീർണവും 55,000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ളതുമാണ് കണ്ണൂരിലെ രാജ്യാന്തര കാർഗോ കോംപ്ലക്‌സ്. ഇതിൽ ആദ്യ ഘട്ടമാണ് നേരത്തെ പൂർത്തിയായത്. വിമാനത്താവളത്തിൽ ഒരുക്കിയ കാർഗോ കേന്ദ്രം 1200 സ്‌ക്വയർ മീറ്റർ വിസ്തീർണവും 12000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ളതുമാണ്. കാർഗോ സർവീസ് നടത്തുന്നതിനുള്ള ഏജൻസിയെ നേരത്തെ തന്നെ അധികൃതർ ടെൻഡർ നടപടിയിലൂടെ കണ്ടെത്തിയിരുന്നു. കസ്റ്റംസ് ഇതിനായി ഉദ്യോഗസ്ഥരുടെ വിന്യാസവും പൂർത്തിയാക്കുകയും നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ ഐ.ടി സോഫ്റ്റ് വെയർ സജ്ജീകരിക്കുകയും ചെയ്യുന്നതോടെ വിമാനത്താവളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കാർഗോ സർവീസ് ആരംഭിക്കാൻ സാധിക്കും.

Latest News