ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മുതിര്‍ന്ന പൈലറ്റിനെ ഗോയ എയര്‍ പുറത്താക്കി.
പൈലറ്റ് മിക്കി മാലിക്കിന്റെ ട്വീറ്റുകള്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ക്യാപ്റ്റന്റെ സേവനം ഉടന്‍ തന്നെ അവസാനിപ്പിച്ചതായി ഗോ എയര്‍ വക്താവ് അറിയിച്ചു.
പ്രധാനമന്ത്രിയെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ ഡിലീറ്റ് ചെയ്ത ക്യാപ്റ്റന്‍ മാലിക് ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.
ഇത്തരം കാര്യങ്ങള്‍ വെച്ചു പൊറുപ്പിക്കാത്ത നയമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് ഗോ എയര്‍ വ്യക്തമാക്കി.
ഏതെങ്കിലും വ്യക്തിയോ ഉദ്യോഗസ്ഥനെ പ്രകടിപ്പിക്കുന്ന വ്യക്തിപരമായ പരമാര്‍ശങ്ങള്‍ എയര്‍ലൈന്റെ നിലപാടായി കണക്കാക്കരുതെന്നും സ്വയം വക്താവ് അഭ്യര്‍ഥിച്ചു.