കാസർക്കോട്- കുടുംബവഴക്കിനെ തുടർന്ന് കാസർക്കോട് ഭാര്യയെ വെടിവെച്ചു കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു. ഭർത്താവ് വിജയനാണ് ഭാര്യ ബേബിയെ വെടിവെച്ചുകൊന്ന് തൂങ്ങി മരിച്ചത്. തലയ്ക്ക് വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയിൽ തന്നെ മരിച്ചുവീണു. അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്.