കോട്ടയം - കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. മൂന്നര വർഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് സ്ഥാനം രാജിവക്കുന്നത്. യു.ഡി.എഫിൽനിന്ന് പുറത്തായ ശേഷം എം.പി സ്ഥാനം രാജിവെക്കുമെന്ന് ജോസ് കെ മാണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് എം.പി സ്ഥാനത്ത്‌നിന്ന് ജോസ് കെ മാണി ഒഴിയുന്നത്.