കൊച്ചി- നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി വൈറ്റില മേൽപാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വൈറ്റില മേൽപ്പാലം മികവോടെ പൂർത്തിയാക്കിയതിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടാവാമെന്നും ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുൻപേ പാലം തുറന്ന വി.ഫോർ കൊച്ചി പ്രവർത്തകരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ചെറിയ ആൾക്കൂട്ടമാണിവർ. ഉത്തരവാദിത്വമില്ലാതെ വിമർശനം പാടില്ലെന്ന് ജസ്റ്റിസ് കമാൽ പാക്ഷയെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
വൈറ്റിലയിൽ മേൽപാലത്തിന് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത്. പണമില്ലാതിരുന്നതിനാൽ നിർമാണം നടന്നില്ല. 2017 ഡിസംബർ 11നു മുഖ്യമന്ത്രി പിണറായി വിജയൻ വൈറ്റില പാലത്തിനു വീണ്ടും തറക്കല്ലിട്ടു.