'ശുദ്ധജല തടാകത്തിൽ പോകുന്നത് പോലെയാണ് ഞാൻ കമ്യൂണിസത്തിലേക്കെത്തിയത്. എന്നാൽ കമ്യൂണിസത്തെ ഉപേക്ഷിച്ചത് മുങ്ങി മരിച്ചവരുടെ ജഡങ്ങളും പ്രളയത്തിലൊലിച്ചു പോയ നഗരങ്ങളും ചിതറിക്കിടക്കുന്ന വിഷലിപ്തമായ പുഴയിൽ നിന്ന് പുറത്ത് വരുന്നത് പോലെയാണ്...'
എഴുപത്തിയഞ്ചാം വയസ്സിൽ ആത്മഹത്യ ചെയ്യുന്നത് വരെ കമ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും കടുത്ത സ്റ്റാലിൻ വിരുദ്ധനായിരുന്ന ആർതർ കെസ്ലറുടേതാണീ വരികൾ.. നട്ടുച്ചയ്ക്കിരുട്ട് തുടങ്ങിയ വിശ്വവിഖ്യാതമായ നോവലുകളുടെ രചയിതാവായ ഈ പ്രതിഭാശാലിയെ കുറിച്ചുള്ള കെസ്ലർ എന്ന ജീവിത കഥയിലാണ് ഈ പരാമർശമുള്ളത്
ഒക്ടോബർ വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഉയർന്നുവരുന്ന ഒരു ചോദ്യമുണ്ട.് അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലത്തെ വിഭാവന ചെയ്ത കമ്യൂണിസം അധികാരത്തിലെത്തുമ്പോൾ എന്തുകൊണ്ടാണ് അന്യന്റെ നിലവിളിയിൽ ആത്മസായൂജ്യമടയുന്ന സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നത്? വിമത ശബ്ദങ്ങളെ ചുറ്റിക കൊണ്ടടിച്ചു കൊല്ലുന്നത്?
ചരിത്രത്തിന്റെ ചോരച്ചാലുകളിലൂടെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികൾ നടത്തിയ തേരുരുൾപ്പാടുകൾ അടയാളപ്പെടുത്തുന്ന കൃതികൾ നിരവധിയാണ് 'ലോകം മുഴുവൻ പടർന്നു പന്തലിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രയാണ കഥ വസതുനിഷ്ഠമായി വിലയിരുത്തുന്ന, ചരിത്രകാരനായ ഡേവിഡ് പ്രീസ്റ്റ്‌ലാൻഡ് എഴുതിയ ദ റെഡ് ഫഌഗ് എന്ന കൃതിയിൽ ജോസഫ് സ്റ്റാലിന്റെ കാലത്ത് റഷ്യയിൽ നടത്തിയ നരമേധങ്ങൾ തുറന്നു കാട്ടുന്നു. ആൽഫ്രെഡ് നൊബേൽ കണ്ടുപിടിച്ച സ്‌ഫോടക വസ്തുക്കൾ ആദ്യമായി പ്രയോഗിച്ചത് റഷ്യയിൽ ബെക്കൂനിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പീപ്പിൾസ് വിൽ എന്ന ഭീകര പ്രസ്ഥാനമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. സ്റ്റാലിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ബെറിയ വെടിവെച്ചു കൊല്ലപ്പെടുകയാണുണ്ടായതത്രേ. പിന്നീട് റഷ്യയിൽ നടന്നത് പിതൃഹത്യകളായിരുന്നു.
വിപ്ലവത്തിന്റെ ശവക്കുഴി തോണ്ടുന്ന സ്റ്റാലിനെ മുഖത്ത് നോക്കി വിമർശിച്ചതിന്റെ പേരിൽ രാജ്യ ഭ്രഷ്ടനാക്കപ്പെടുകയും ഒടുവിൽ നിഷ്ഠുരമായി കൊല്ലപ്പെടുകയും ചെയ്ത ട്രോട്‌സ്‌കിയുടെ ജീവിതത്തെ ആസ്പദമാക്കി ബെർട്രാൻഡ് പ്രാറ്റിനസ് എഴുതിയ സ്റ്റാലിൻ നെമേസിസ് ഗ്രീക്ക് ട്രാജഡികളെ ഓർമിപ്പിക്കുന്ന വിധമാണ് റഷ്യൻ ചരിത്രത്തിലെ വികാരനിർഭരമായ രംഗങ്ങൾ ചിത്രീകരിക്കുന്നത്.
ഒടുവിൽ സ്റ്റാലിന്റെ രഹസ്യ ഭടന്മാർ ട്രോട്‌സ്‌കിയുടെ മക്കളെയും ചെറുമക്കളെയും വരെ കൊന്നൊടുക്കുന്നത് വായിക്കുമ്പോൾ രാഷ്ട്രീയപ്പ ക ഏതറ്റം വരെ പോകുന്നുവെന്ന് കണ്ട് വായനക്കാർ അമ്പരന്നു പോകുന്നു.
1934 മുതൽ നാല് വർഷം നീണ്ടു നിന്ന ജോസഫ് സ്റ്റാലിന്റെ ഭരണ കാലത്ത് സോവിയറ്റ് വിരുദ്ധരെന്ന് സംശയിക്കപ്പെട്ട പതിനഞ്ച് ലക്ഷം വരെ മനുഷ്യരെ വെടിവെച്ച് കൊന്ന ഫയറിങ് സ്‌ക്വാഡ് ഇറച്ചിയെന്നും പച്ചക്കറിയെന്നുമുള്ള ലേബിളിൽ ലോറികളിൽ കയറ്റി വിദൂരസ്ഥലങ്ങളിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു എന്നാൽ ഇവരെല്ലാം സ്റ്റാലിന്റെ പ്രതിയോഗികളായിരുന്നില്ല. ദ പെൻഗ്വിൻ ഹിസ്റ്ററി ഓഫ് മോഡേൺ റഷ്യ എന്ന പുസ്തകത്തിലാണ് ഈ വസ്തുതകൾ നിരത്തിയിട്ടുള്ളത്.
സ്റ്റാലിൻ ഭരണകൂടത്തോടുള്ള അമർഷവും പ്രതിഷേധവും നേരിട്ട് പ്രകടിപ്പിക്കാതെ തന്റെ കലാ രചനകളിൽ ഒളിപ്പിച്ച ഒരു സംഗീതജ്ഞന്റെ ജീവിതമാണ് ഷോസ്ടകോവിച്ച് ആന്റ് സ്റ്റാലിൻ എന്ന കൃതി.
ഡോക്ടർ ഷിവാഗോയുടെ സ്രഷ്ടാവായ ബോറിസ് പാസ്റ്റർനാക് പറഞ്ഞത് പോലെ ഭിത്തികൾക്ക് കാതുണ്ടായിരുന്ന കാലം.
അന്ന് പ്രതിഭാശാലികളായ എഴുത്തുകാർക്ക് പ്രവാസ ജീവിതമനുഭവിക്കേണ്ടി വന്നിട്ടുണ്ട്
ചരിത്രത്തിന്റെ ചോരച്ചാലുകളിലൂടെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികൾ നടത്തിയ തേരുരുൾപ്പാടുകൾ അടയാളപ്പെടുത്തുന്ന കൃതികൾ നിരവധിയാണ് 'ലോകം മുഴുവൻ പടർന്ന് പന്തലിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രയാണ കഥ വസതുനിഷ്ഠമായി വിലയിരുത്തുന്ന, ചരിത്രകാരനായ ഡേവിഡ് പ്രീസ്റ്റ്‌ലാൻഡ് എഴുതിയ ദ റെഡ് ഫ്‌ളാഗ് എന്ന കൃതിയിൽ ജോസഫ് സ്റ്റാലിന്റെ കാലത്ത് റഷ്യയിൽ നടത്തിയ നരമേധങ്ങൾ തുറന്നു കാട്ടുന്നു. ആൽഫ്രെഡ് നൊബേൽ കണ്ടുപിടിച്ച സ്‌ഫോടക വസ്തുക്കൾ ആദ്യമായി പ്രയോഗിച്ചത് റഷ്യയിൽ ബെക്കൂനിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പീപ്പിൾസ് വിൽ എന്ന ഭീകര പ്രസ്ഥാനമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. സ്റ്റാലിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ബെറിയ വെടിവെച്ചു കൊല്ലപ്പെടുകയാണുണ്ടായതത്രേ.പിന്നീട് റഷ്യയിൽ നടന്നത് പിതൃഹത്യകളായിരുന്നു.
റഷ്യൻ വിപ്ലവത്തിന്റെ പിതാവായറിയപ്പെടുന്ന ലെനിന്റെ പ്രവാസ ജീവിതവുമായി ബന്ധപ്പെട്ടവരുടെ അതിശയകരമായ തിരോധാനം വിവരിക്കുന്നുണ്ട് ഹെലൻ റപ്പാപ്പോർട്ടിന്റെ കോൺസ്പിറേറ്റർ എന്ന ഗ്രന്ഥത്തിൽ.
സ്റ്റാലിനായിരുന്നു ഇതിന് പിന്നിൽ എന്നാരോപിക്കുന്ന ഗ്രന്ഥകാരൻ സോഷ്യലിസ്റ്റ് വിപ്ലവം ലോകമാകെ വ്യാപിക്കുമെന്ന ലെനിന്റെ സ്വപ്‌നം ഒരിക്കലും യഥാർത്ഥ്യമായില്ലെന്ന് നിരാശയോടെ പറയുന്നു
പ്രതിവിപ്ലവകാരികളായി മുദ്രകുത്തപ്പെട്ട കമനേവിനെയും സിനോ വേവിനെയും ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയ പതിനാറ് എഴുത്തുകാരിൽ പിൽക്കാലത്ത് സ്റ്റാലിന്റെ പ്രതിയോഗിയായിത്തീർന്ന പാസ്റ്റർനാക്കും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു ഇസയാബെർലിൻ എന്ന പുസ്തകം.
ഇടതുപക്ഷ സഹയാത്രികനും പത്രപ്രവർത്തകനുമായ എസ് ജയചന്ദ്രൻ നായരുടെ തേരൊലികൾ എന്ന പുസ്തകത്തിൽ സ്റ്റാലിന്റെ മാത്രമല്ല മാവോയുടെയും മനുഷ്യത്വരഹിതമായ മനോഭാവങ്ങളെ അനാവരണം ചെയ്യുന്നുണ്ട്, താൻ വായിച്ച നിരവധി കൃതികളുടെ വെളിച്ചത്തിലാണെന്ന് മാത്രം.