Sorry, you need to enable JavaScript to visit this website.

യു.എഫ്.സി ഫുട്‌ബോൾ: യുനൈറ്റഡ്  എഫ്.സി, ഇ.എം.എഫ് റാഖ സെമിയിൽ

യു.എസ്.ജി ബോറൽ സോക്കർ മേളയിൽ അഹ്മദ് മുഹമ്മദ് അബ്ഷാൻ,  അബ്ദുൽ അസീസ് കൊടുവള്ളി എന്നിവർ കളിക്കാരുമായി പരിചയപ്പെടുന്നു.

ദമാം-അൽകോബാർ യുനൈറ്റഡ് എഫ്.സിയുടെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന സോക്കർ മേളയിൽ ആതിഥേയരായ യു.എസ്.ജി ബോറൽ-യുനൈറ്റഡ് എഫ്.സി, ഇ.എം.എഫ് റാഖ ടീമുകൾ സെമിയിൽ പ്രവേശിച്ചു. ദമാം സോക്കറിനെ ടൈബ്രേക്കറിൽ മറികടന്നാണ് 
യു.എഫ്.സി സെമിയിൽ കടന്നത്.
ആദ്യം മുതൽ അക്രമിച്ചു കളിച്ച യു.എഫ്.സി മൂന്നാം മിനിറ്റിൽ തന്നെ അരങ്ങേറ്റക്കാരൻ നിസാർ എടത്തനാട്ടുകരയുടെമികച്ചൊരു ഹെഡർ ഗോളിലൂടെ ലീഡെടുത്തു. ഗോൾ വീണതോടെ ഉണർന്ന് കളിച്ച ദമാം സോക്കർ എതിർ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് ബാബു ചുങ്കത്തറയിലൂടെ ഗോൾ തിരിച്ചടിച്ചു. 
ടൈബ്രേക്കറിൽ അവസാന കിക്ക് രക്ഷപ്പെടുത്തി യു.എഫ്.സി ഗോൾ കീപ്പർ മുബീൻ എടവണ്ണയാണ് യു.എഫ്.സിയെ സെമിയിലേക്ക് നയിച്ചത്. 
യൂത്ത് ക്ലബ് കോബാറിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇ.എം.എഫ് റാഖയുടെ സെമി പ്രവേശം.
നിസാർ എടത്തനാട്ടുകര (യു.എഫ്.സി), സാക്കിർ (ഇ.എം.എഫ്) എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. അഹ്മദ് മുഹമ്മദ് അബ്ഷാൻ (ഖാദിസിയ ക്ലബ് ടീം മാനേജർ), അബ്ദുൽ അസീസ് കൊടുവള്ളി, അഷ്‌റഫ് വൈറ്റ് ഹൗസ്, ഷമീർ തിരുവനന്തപുരം, ഷമീർ കൊടിയത്തൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. അഷ്‌റഫ് ദാന, സി. അബ്ദുൽ റസാക്, അൻസാർ കോട്ടയം, ലിയാക്കത്ത് കീഴുപറമ്പ്, അഷ്‌റഫ് ആലുവ, അസ്‌ലം ഫറോക്, ഗഫൂർ കട്ടൂപ്പാറ, നസീബ് വാഴക്കാട്, നജീബ് അലനല്ലൂർ സമ്മാനദാനം നിർവഹിച്ചു. രാജു കെ. ലുക്കാസ്, റഹീം അലനല്ലൂർ, ഫവാസ് മാണൂർ, ഷബീർ ആക്കോട്, മാത്യു തോമസ്, ഫിഹാസ് എന്നിവർ നേതൃത്വം നൽകി. സ്വദേശി റഫറിമാർ കളി നിയന്ത്രിച്ചു. 
അടുത്ത വെള്ളിയാഴ്ച്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ യുനൈറ്റഡ് എഫ്.സി ഇ.എം.എഫ് റാഖയുമായും എം.യു.എഫ്.സി ഖാലിദിയ്യയുമായും ഏറ്റുമുട്ടും. 24നാണ് കലാശപ്പോരാട്ടം. വിജയികൾക്ക് യു.എസ്.ജി. ബോറൽ ട്രോഫിയും റണ്ണേഴ്‌സിന് റയ്ബാൻ ട്രാവൽ ആന്റ് ലിങ്ക്‌സ് ട്രോഫിയും അൽ കർസഫ് ഷിപ്പിംഗ് കമ്പനി നൽന്ന പ്രൈസ് മണിയും സമ്മാനിക്കും

Latest News