അബുദാബി- ദല്‍ഹിയിലെ കര്‍ഷകസമരം ഗള്‍ഫിലെ ഭക്ഷ്യ ബിസിനസ് രംഗത്ത് ആശങ്കയുയര്‍ത്തുന്നു. സമരം ഇനിയും നീണ്ടാല്‍ ഗള്‍ഫിലെ ഭക്ഷ്യവിപണിയെ ബാധിക്കാനിടയുണ്ടെന്ന് ഭക്ഷ്യകയറ്റുമതി രംഗത്തെ അതികായരില്‍ ഒരാളായ ഹരീഷ് തഹ്‌ലിയാനി പറഞ്ഞു.
യു.എ.ഇയുടെ ഭക്ഷ്യസുരക്ഷ ശക്തമാണ്. 180 ദിവസം വരെ മുഴുവന്‍ യു.എ.ഇയിലേക്കും ആവശ്യമായ ഭക്ഷ്യശേഖരം തങ്ങളുടെ സ്ഥാപനത്തില്‍ മാത്രം ഉറപ്പാക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് നേരത്തേ നിയന്ത്രണങ്ങളുണ്ടൈന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് കാലത്ത് കയറ്റിറക്കുമതി രംഗത്ത് കണ്ടെയ്‌നറുകളുടെ ക്ഷാമം രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് വിപണിയില്‍ വില വര്‍ധനക്ക് കാരണമാവും. മാര്‍ച്ച് വരെ ഈ പ്രതിഭാസം തുടരാന്‍ സാധ്യതയുണ്ടെന്ന് ഹരീഷ് പറഞ്ഞു.