അബഹ - അബഹയെയും മഹായിൽ അസീറിനെയും ബന്ധിപ്പിക്കുന്ന ശആർ ചുരം റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മിനറൽ വാട്ടർ ബോട്ടിൽ കാർട്ടണുകൾ കയറ്റിയ ലോറി മൂന്നു കാറുകളുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സുരക്ഷാ വകുപ്പുകൾ ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തുകയും ഇരുപതു മിനിറ്റിനകം റോഡ് ഗതാഗത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു.