തിരുവനന്തപുരം- മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ അനിശ്ചിതത്വം. ഏതാനും നിമിഷം മുമ്പ് അവസാനിച്ച ഇടതുമുന്നണി യോഗത്തിൽ തോമസ്് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. കോടതിയിൽ കേസ് നടക്കുകയാണെന്നും അതിലെ വിധി വന്ന ശേഷം രാജിക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് എൻ.സി.പിയുടെ ആവശ്യം. ഇത് ഇടതുമുന്നണി അംഗീകരിക്കുകയായിരുന്നു. തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ഇടതുയോഗത്തിൽ സി.പി.ഐ സ്വീകരിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. രാജിവെക്കാതെ എവിടെ പോകാൻ എന്നായിരുന്നു ഇടതുമുന്നണിയോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.ഇ ഇസ്മായിൽ ചോദിച്ചത്. എന്നാൽ കോടതി ഉത്തരവ് വരുന്നത് വരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഇന്ന് രാവിലെ എ.കെ.ജി സെൻറിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.