ഗുരുവായൂർ- ഗുരുവായൂർ നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. നെന്മേനി സ്വദേശി ആനന്ദാണ് കൊല്ലപ്പെട്ടത്. ബ്രഹ്മകുളത്ത് സി.പി. എം പ്രവർത്തകൻ കുന്നംകോരത്ത് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്. ഇന്ന് ഉച്ചക്കാണ് സംഭവം. ബൈക്കിൽ വരികയായിരുന്ന ആനന്ദിനെ പിന്നാലെ കാറിലെത്തിയ സംഘം തട്ടിത്തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ ആനന്ദിനെ സംഘം വെട്ടിക്കൊലപ്പെടുത്തി. ആനന്ദിനെ ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.പി.എം പ്രവർത്തകനായിരുന്ന ഫാസിലിനെ നാലുവർഷം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആനന്ദ്. ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
നാലുവർഷം മുമ്പ് ആസൂത്രിതമായ രീതിയിലാണ് ഫാസിലിനെ കൊലപ്പെടുത്തിയത്. ഫാസിലിനെ പുറമെ നിരവധി പേരെ ഈ സംഘം വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. പതിനഞ്ചോളം പ്രതികളാണ് ഫാസിൽ വധക്കേസിലുണ്ടായിരുന്നത്.
അജയൻ എന്ന സി.പി.എം പ്രവർത്തകനേയും കൊലയാളിസംഘം ലക്ഷ്യംവച്ചിരുന്നു.