Sorry, you need to enable JavaScript to visit this website.

എൻ.സി.പി മുന്നണി മാറ്റം; ശരത് പവാർ കേരളത്തിലേക്ക്

കോട്ടയം- നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്് എൻസിപി മുന്നണി മാറ്റം ഉൾെപ്പടെയുളള രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന ചർച്ചകൾക്കിടെ സംഘടനയുടെ ദേശീയ അധ്യക്ഷൻ കേരളത്തിലേക്ക്്. പാലാ സീറ്റിനെ ചൊല്ലിയാണ് എൻസിപി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്്. ഇതിനിടെ പാലാ എംഎൽഎ മാണി സി. കാപ്പനുമായി ശരത് പവാർ മുംബൈയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് കേരളത്തിലെത്തി സ്ഥിതിഗതി മനസിലാക്കാൻ തീരുമാനിച്ചത്്. എൻസിപി ദേശീയ തലത്തിൽ കോൺഗ്രസിനൊപ്പമാണ്. ആ തീരുമാനത്തിലേക്ക് കേരള ഘടകവും മാറുമോ എന്നാണ് അറിയാനുളളത്. എന്നാൽ ഇടതു മുന്നണിയുടെ ഭാഗമായ കേരളത്തിലെ എൻസിപിയിലെ നേതാക്കളിൽ പലർക്കും അതിൽ തന്നെ തുടരണമെന്ന അഭിപ്രായമാണുളളത്. സിറ്റിംഗ് സീറ്റുകൾ കിട്ടിയാൽ തുടരാമെന്നു തന്നെയാണ് നേതാക്കളുടെ മനസിലിരുപ്പ്. എന്നാൽ പാലാ സീറ്റ്  ജോസ് കെ മാണിക്ക്് നൽകുന്ന സാഹചര്യം വന്നാൽ മറിച്ചു യുഡിഎഫിലേക്ക്് പോകാനാണ് പരിപാടി. അതിന് സീറ്റു വിഭജനം വരെ കാത്തിരിക്കണം. എന്നാൽ രാഷ്ട്രീയ തീരുമാനം ഉടൻ എടുക്കണമെന്നാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്ന നേതാക്കളുടെ നിലപാട്്. ശരത് പവാർ കേരളത്തിലെത്തിയാൽ കോൺഗ്രസ്്- ഇടതു നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തും. അതിനു ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.


പാലാ സീറ്റ് വിട്ടു നൽകിയില്ലെങ്കിൽ മാണി സി കാപ്പനൊപ്പമുള്ള കോട്ടയം ജില്ലയിലെ എൻസിപി പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിന്റെ  ഭാഗമാകുകയോ, പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിലെത്തുകയോ ചെയ്യുമെന്ന സൂചനയാണുള്ളത് . എന്നാൽ, പാലാ സീറ്റിനെച്ചൊല്ലി എൻസിപി മുന്നണി വിടുന്നത് ഒഴിവാക്കാൻ സിപിഎമ്മും ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. 
രണ്ടാഴ്ചയ്ക്കുള്ളിൽ എൻ.സി.പി അധ്യക്ഷൻ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്്്. എൻസിപി സംസ്ഥാന ഘടകത്തിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദർശനം. പ്രഫുൽ പട്ടേലും ഒപ്പം കേരളത്തിലെത്തും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ച നടത്തും.നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ സിറ്റിംഗ്്് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചാൽ അപ്പോൾ തീരുമാനം പ്രഖ്യാപിക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൽഡിഎഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ല. സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് ശരത് പവാർ പറഞ്ഞു. 


നിയമസഭാ സമ്മേളനം കഴിയുന്നത് വരെ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി. ഇവിടെ എൻസിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ ശശീന്ദ്രനും ബാധകമാണെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു. 

Latest News