തായിഫ് - അനധികൃത രീതിയിൽ മൊബൈൽ ഫോൺ സിം കാർഡുകൾ വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിച്ച മൂന്നു വിദേശികളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിയമ വിരുദ്ധ രീതിയിൽ ഇന്റർനാഷണൽ കോളുകൾ വിളിക്കാൻ സൗകര്യമൊരുക്കുന്ന നെറ്റ്‌ഫോൺ കാർഡുകളും വ്യവസ്ഥകൾ ലംഘിച്ച് പുകയില ഉൽപന്നങ്ങളും സംഘം വിൽപന നടത്തിയിരുന്നു. വിവിധ വകുപ്പുകൾ സഹകരിച്ച് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകൾക്കിടെയാണ് നിയമ വിരുദ്ധമായി സിം കാർഡ് വിൽപന മേഖലയിൽ പ്രവർത്തിച്ചവർ പിടിയിലായത്. വിവിധ കമ്പനികളുടെ പേരിലുള്ള സിം കാർഡുകളും നെറ്റ്‌ഫോൺ കാർഡുകളും മറ്റും സംഘത്തിന്റെ പക്കൽ കണ്ടെത്തി. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. നിയമ നടപടികൾക്ക് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.