അൽ ഹസ്സ- വയനാട് വെള്ളമുണ്ട തരുവണ സ്വദേശി കരിയാടൻകണ്ടി വീട്ടിൽ സക്കീർ (30) അൽ ഹസ്സയിൽ നിര്യാതനായി. അൽ ഹസ്സ ഫുഡ് സ്റ്റഫ് കമ്പനി ജോലിക്കാരനായിരുന്ന ഇദ്ദേഹം ഇന്ന് വെളുപ്പിന് റിയാദിൽ നിന്നും ഹസയിലെ താമസ സ്ഥലത്തെ മുറിയിൽ എത്തി ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിനിടെയാണ് മരിച്ചത്. പോലീസെത്തി മൃതദേഹം അൽ ഹസ്സ കിംഗ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ഉസ്മാൻ, മാതാവ്: റാബിയ, ഭാര്യ. ഫൻസിയ, മകൾ ലിന ഫാത്തിമ. റിയാദിലുള്ള സഹോദരൻ ജംഷീർ ഇദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞ് ഹസയിൽ എത്തി. മറ്റൊരു സഹോദരൻ ഇസ്ഹാഖ് നാട്ടിൽ ആണ്.