Sorry, you need to enable JavaScript to visit this website.

ഉമർ ഖാലിദിന്‍റെ കുറ്റപത്രം എങ്ങനെ ചോർന്നു; ദല്‍ഹി പോലീസിനോട് കോടതി

ന്യൂദല്‍ഹി- വടക്കുകിഴക്കൻ ദല്‍ഹി കലാപക്കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെതിരെ സമർപ്പിച്ച സപ്ലിമെന്ററി കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതിക്കോ അഭിഭാഷകനോ ലഭിക്കുന്നതിനു മുമ്പുതന്നെ മാധ്യമങ്ങൾക്ക് ലഭിച്ചതില്‍ വിശദീകരണം ചോദിച്ച് കോടതി.

കുറ്റപത്രം ചോർന്നത് എങ്ങനെയെന്ന് ജനുവരി 14 നകം മറുപടി വിശദീകരിക്കാന്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദിനേശ് കുമാർ ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.

അനുബന്ധ കുറ്റപത്രത്തിലെ ആരോപണങ്ങളും മാധ്യമങ്ങൾ പ്രചരിപ്പിച്ചതും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ഇത് ന്യായമായ വിചാരണയ്ക്കുള്ള  അവകാശം ഹനിക്കുന്നതാണെന്നും ഉമർ ഖാലിദ് ഹരജിയില്‍ ആരോപിച്ചിരുന്നു.

സസ്പെന്‍ഷനിലായ ആംആദ്മി പാർട്ടി കൗണ്‍സിലർ താഹിർ ഹുസൈനോടൊപ്പം ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്.

Latest News