ജിദ്ദ- വളരെ വേഗത്തില്‍ തന്നെ സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയ സൗദി അറേബ്യക്കു നന്ദി പറഞ്ഞുകൊണ്ട് മലയാളി ആരോഗ്യ പ്രവര്‍ത്തക.
ജിദ്ദ ബക്ഷ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിനി സുശീല ജോസഫാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയ കോവിഡ് വാക്‌സിന്‍ കേന്ദ്രത്തില്‍ ഇന്ന് കുത്തിവെപ്പെടുത്തത്.
ദൈവാനുഗ്രഹത്താല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും സൗദി ആരോഗ്യ വകുപ്പ് മികച്ച ആസൂത്രണത്തോടെയാണ് വാക്‌സിനേഷന്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ വെവ്വേറെ ആപ്ലിക്കേഷനുകളുണ്ട്. ആദ്യ ഡോസ് എടുത്ത് 21 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ്.
രജിസ്‌ട്രേഷന്‍ പ്രക്രിയ എളപ്പമാണെന്നും യഥാസമയത്ത് ചെന്നാല്‍ ഒട്ടും കാത്തുനില്‍ക്കാതെ കുത്തിവെപ്പെടുക്കാമെന്നും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും സുശില പറഞ്ഞു.