Sorry, you need to enable JavaScript to visit this website.

കാലിക്കറ്റ് സർവകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ഹൈക്കോടതി റദ്ദാക്കി

കൊച്ചി- കാലിക്കറ്റ് സർവകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് താല്‍ക്കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി വ്യക്തമാക്കി.

സിൻഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചതിനെതിരെ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ നടപടി. ചട്ടങ്ങൾ പാലിക്കാതെയാണ് സിൻഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹരജിക്കാരുടെ വാദം.

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു.

പത്തുവർഷം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സുപ്രീംകോടതി വധിയുടെ ലംഘനമാണെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

 

Latest News