അബുദാബി- ഡിസംബര്‍ 19 നും ജനുവരി 15 നും ഇടയില്‍ വിസ കാലാവധി കഴിഞ്ഞ വിനോദ സഞ്ചാരികള്‍ക്ക് ജനുവരി 26 വരെ യു.എ.ഇയില്‍ തുടരാം.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) കോള്‍ സെന്റര്‍ ആണ് ഇക്കാര്യംഅറിയിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഡിസംബര്‍ 27 ന് എല്ലാ വിനോദ സഞ്ചാരികള്‍ക്കും ഒരു മാസത്തെ സൗജന്യ വിസ കാലാവധി നീട്ടല്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി രാജ്യങ്ങള്‍, പ്രത്യേകിച്ചും യൂറോപ്പില്‍, വകഭേദം വന്ന കോവിഡ് 19 സമ്മര്‍ദ്ദത്തില്‍ ലോ്ഡൗണുുകളും സഞ്ചാരത്തിനും വിമാന യാത്രയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് ഈ തീരുമാനം കൈക്കൊണ്ടത്.