ദുബായ്- യുഎഇയില്‍ ആയുഷ് ഫാര്‍മസികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് എസ്സോ നായക് അറിയിച്ചു. ദുബായിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ചു യുഎഇ ആരോഗ്യ മന്ത്രാലയവുമായി ധാരണാ പത്രം ഒപ്പിടും .യുഎഇയില്‍നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക് ആയുര്‍വേദ പഠനത്തിന് സ്‌കോളര്‍ഷിപ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ മൂന്നു ദിവസമായി നടന്നു വന്ന ആദ്യ രാജ്യാന്തര ആയുഷ് പ്രദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. സമാപനത്തോടനുബന്ധിച്ചായിരുന്നു വാര്‍ത്താ സമ്മേളനം. കേന്ദ്ര വിജ്ഞാന ഭാരതി സെക്രട്ടറി ജനറല്‍ എ വിജയകുമാര്‍ ,ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, ഡോ ബിആര്‍ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.