റിയാദ്- ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍ 30,000 റിയാലിന് ഒരു ഓറഞ്ച് ലേലത്തില്‍ പിടിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
റിയാദ് മേഖലയിലെ അല്‍ ഹരീഖ് ഗവര്‍ണറേറ്റില്‍ നടന്ന സിട്രസ് ഫെസ്റ്റിവലില്‍ നടന്ന പൊതുലേലത്തിലാണ് പ്രിന്‍സ് ഖാലിദ് ബിന്‍ തലാല്‍ പങ്കെടുത്ത് ഓറഞ്ച് ലേലത്തില്‍ പിടിച്ചത്. പതിനായിരം റിയാലിലാണ് ലേലം ആരംഭിച്ചത്. തുടര്‍ന്ന് പ്രിന്‍സ് 15,000 റിയാല്‍ വിളിച്ചു. ഇതിനു ശേഷം ലേലത്തല്‍ പങ്കെടുത്ത മറ്റൊരാള്‍ 16,000 റിയാല്‍ വിളിച്ചു. ഇതിനു പിന്നാലെ 30,000 റിയാല്‍ നല്‍കി പ്രിന്‍സ് ഓറഞ്ച് സ്വന്തമാക്കുകയായിരുന്നു.
ലേലത്തില്‍ നേടിയ ഓറഞ്ചിനു സമാനമായ ഒന്ന് എതിരാളിക്ക് സമ്മാനിക്കുമെന്ന് പ്രിന്‍സ് പറഞ്ഞു.