ദുബായ്- ലോകത്തെ ഏറ്റവും ഉയരമുള്ള കട്ടിടമായ ബുര്‍ജ് ഖലീഫക്ക് 11 വയസ്സ്. 828 മീറ്റര്‍ ഉയരമുള്ള കെട്ടിടം 2010 ജനുവരി 4നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തത്.
നിര്‍മാണം തുടങ്ങിയത് 2004 ജനുവരി ആറിന്. 12,000 തൊഴിലാളികളാണ് ഓരോ സമയത്തും നിര്‍മാണത്തില്‍ പങ്കാളികളായത്. ഹോട്ടല്‍, ഉല്ലാസ മേഖലകള്‍, നിരീക്ഷണകേന്ദ്രങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ട്.
ലോകത്തെ ഏറ്റവും ആകര്‍ഷകമായ പുതുവത്സരാഘോഷങ്ങളിലൊന്നും ഇവിടെയാണ്.