മസ്‌കത്ത്- തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നവംബര്‍ 15 മുതല്‍ ആരംഭിച്ച പദ്ധതി നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു.
സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് മാറ്റമെന്ന് ലേബര്‍ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു.
ഇതുവരെ 57,847 പേരാണ് ഇങ്ങനെ രാജ്യം വിടാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 12,378 പേര്‍ ഇതിനോടകം മടങ്ങി. സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.