കണ്ണൂര്‍- കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി. ദുബായിലേക്ക് പോകാനായി എത്തിയ തലശ്ശേരി ടെമ്പിള്‍ ഗേറ്റിലെ അറക്കല്‍ മാണിയാട്ട് സുബൈറില്‍ (33) നിന്നാണ് 5,76,994 രൂപ വിലവരുന്ന വിദേശ കറന്‍സി പിടിച്ചെടുത്തത്. ബാഗേജ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. 280 ഒമാന്‍ റിയാല്‍, 24,900 യു.എ.ഇ ദിര്‍ഹം, 148 ബഹ്‌റൈന്‍ റിയാല്‍ എന്നിവയാണ് പിടികൂടിയത്. പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്തു.