തബൂക്ക് - തൈമാ, അല്‍ജഹ്‌റാ റോഡില്‍ ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിക്കുകയും മുപ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റോഡില്‍ അലഞ്ഞുനടന്ന ഒട്ടകവുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞത്. റെഡ് ക്രസന്റ് പ്രവര്‍ത്തകരും ആരോഗ്യ വകുപ്പ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരില്‍ പതിനാറു പേരെ ആംബുലന്‍സുകളില്‍ തൈമാ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. നിസാര പരിക്കേറ്റ പതിനാലു പേര്‍ക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.
റെഡ് ക്രസന്റിനു കീഴിലെ ഒമ്പതു ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ വകുപ്പിനു കീഴിലെ നാലു ആംബുലന്‍സ് സംഘങ്ങളും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു.