കൊച്ചി- പന്തീരങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലൻ ഷുഹൈബിന് ജാമ്യത്തിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായവും മാനസിക സ്ഥിതിയും കണക്കിലെടുത്താണ് അലന്റെ ജാമ്യം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയാണ് ഹൈക്കോടതിയെ സമീപിച്ചത്. താഹ ഉടൻ കീഴടങ്ങണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.