Sorry, you need to enable JavaScript to visit this website.

സോളാർ കേസ് കുറുക്കന് ആമയെ കിട്ടിയ പോലെ  -പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

കൊണ്ടോട്ടി- സോളാർ കേസ് കുറുക്കന് ആമയെ കിട്ടിയ പോലെയാണെന്നും ഈ കേസ് ഇടതുപക്ഷം അന്തവും കുന്തവുമില്ലാതെ തട്ടിക്കളിക്കുകയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ആദ്യ സ്വീകരണ യോഗം കൊണ്ടോട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ സമയത്തും ഓരോ കോലത്തിലാണ് സോളാറുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നത്. സോളാർ റിപ്പോർട്ട് ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ തകർക്കാനാണ് ശ്രമമെങ്കിൽ ആ വെളളം ഇടതു മുന്നണി വാങ്ങിവെച്ചാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
പടയൊരുക്കം ജാഥക്ക് ജില്ലയിൽ ഉജ്വല സ്വീകരണം നൽകി. സോളാർ റിപ്പോർട്ട് നിയമസഭയിൽ വെച്ചതിന് ശേഷമുളള ജാഥയുടെ ആദ്യ സ്വീകരണ കേന്ദ്രം മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിലായിരുന്നു. ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ജാഥക്ക് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മുത്തുക്കുട ചൂടിയ പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെയുമാണ് സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയിൽ എത്തിയത്. 
മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, യു.എ.ലത്തീഫ്, പി.ഉബൈദുല്ല എം.എൽ.എ, നഗരസഭ ചെയർമാൻ സി.കെ.നാടിക്കുട്ടി, കെ.സി.അബു, പി.മുഹമ്മദ് കുഞ്ഞി, എം.അബ്ദുൾ മജീദ്, പി.മോയുട്ടി മൗലവി, ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീറ, കെ.എം.എ.റഹ്മാൻ, കെ.കെ.ആലിബാപ്പു, പി.എ.ജബ്ബാർ ഹാജി, ആമിന സംബന്ധിച്ചു.
 

Latest News