ദോഹ- ഖത്തറിന്റെ വിവിധ മേഖലകളില്‍ പുതിയ മൂന്ന് റിസോര്‍ട്ടുകള്‍കൂടി സ്ഥാപിക്കും. റാസ് ബുറൂഖ്, ഫുവൈരിത്, ബിന്‍ ഗന്നാം എന്നിവിടങ്ങളിലാണ് പുതിയ റിസോര്‍ട്ടുകള്‍. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലുമായി സഹകരിച്ച് ബീച്ച് റിസോര്‍ട്ട് പദ്ധതികളിലേക്കായി നിക്ഷേപ അവസരങ്ങള്‍ അറിയിച്ചും നിക്ഷേപകരെ ക്ഷണിച്ചു കൊണ്ടുമുള്ള പ്രഖ്യാപനം ജനുവരി 13 ന് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
പൊതു, സ്വകാര്യ മേഖലകളുടെ സംയുക്ത പങ്കാളിത്തത്തിലായിരിക്കും റിസോര്‍ട്ട് നിര്‍മാണം. ടൂറിസം ഉള്‍പ്പെടെയുള്ള എണ്ണ ഇതര മേഖലകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭങ്ങള്‍ വരുന്നത്.
അബൂസംറയിലെ സല്‍വാ ബീച്ച് റിസോര്‍ട്ട് ഈയടുത്ത് ഭാഗികമായി തുറന്നു പ്രവര്‍ത്തനമാരംഭിച്ചിരുന്നു.തലസ്ഥാന നഗരിയില്‍നിന്നു 97 കിലോമീറ്റര്‍ അകലെയാണിത്. കതാറ ഹോസ്പിറ്റാലിറ്റിയാണ് നടത്തിപ്പുകാര്‍.