ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ഥാനമേറ്റിട്ട് 15 വര്‍ഷം

ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ഥാനമേറ്റിട്ട് 15 വര്‍ഷം.
തന്റെ സഹോദരന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ചു. പ്രാദേശിക തലത്തിലും ദേശീയതലത്തിലും ആയിരക്കണക്കിന് ടീമുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. യു.എ.ഇ പ്രസിഡന്റിന്റെ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രയത്‌നിച്ചു. സര്‍ക്കാര്‍ മികച്ച ആസൂത്രണങ്ങള്‍ നടത്തി. 50 പുതിയ നിയമങ്ങളിലൂടെ നീതിന്യായവ്യവസ്ഥയിലും വന്‍തോതില്‍ മാറ്റങ്ങളുണ്ടാക്കി-ശൈഖ് മുഹമ്മദ് പറഞ്ഞു.

 

Latest News