ജുബൈൽ- സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി ജുബൈൽ കുടുംബവേദി പ്രസിഡൻറുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്ത് (50) ഹൃദയഘാതത്തെ തുടർന്ന് നിര്യാതനായി.
ഞായറാഴ്ച വൈകിട്ട് കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോൾ ബോധരഹിതനായി വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
20 വർഷത്തിലേറെയായി ജുബൈലിലുള്ള ഇദ്ദേഹം അരാംകോ കമ്പനിയിൽ ഗുണമേന്മ പരിശോധന വിഭാഗം ഇൻസ്‌പെക്ടർ ആയിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: റിനി. മക്കൾ: റിസാൽ, റാഹിൽ.