റിയാദ്- വടക്കൻ അതിർത്തി, അൽബാഹ പ്രവിശ്യകളിൽ നഗരത്തിന് പുറത്തുള്ള റോഡുകളിൽ കൂടി അടുത്ത വ്യാഴാഴ്ച മുതൽ സാഹിർ നിരീക്ഷണ ക്യാമറ പ്രവർത്തന സജ്ജമാകും. ഇതോടെ, രാജ്യത്തെ നഗരങ്ങളിലേക്ക് നീളുന്ന മുഴുവൻ റോഡുകളും സാഹിർ ക്യാമറകളുടെ നിരീക്ഷണത്തിലാകുമെന്ന് റോഡ് സേഫ്റ്റി സ്‌പെഷ്യൽ ഫോഴ്‌സ് അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിംഗിനിടെ കൈ കൊണ്ട് മൊബൈൽ ഉപയോഗിക്കൽ, അമിത വേഗം തുടങ്ങിയ നിയമ ലംഘനങ്ങളെല്ലാം കണ്ടെത്താൻ അത്യാധുനിക സാങ്കേതിക മികവോടെ പ്രവർത്തിക്കുന്ന ക്യാമറകൾക്ക് സാധിക്കും.