Sorry, you need to enable JavaScript to visit this website.

തിയറ്ററുകള്‍ തല്‍ക്കാലം തുറക്കില്ലെന്ന് ഉടമകള്‍

കൊച്ചി-തിയറ്ററുകള്‍ ചൊവ്വാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയായെങ്കിലും തുറക്കില്ലെന്ന് ഉടമ സംഘടനകള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഫിലിം ചേംബര്‍ യോഗം ബുധനാഴ്ചയും ഫിയോകിന്‍േറത് ചൊവ്വാഴ്ചയും ചേരും. തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ഇതുസംബന്ധിച്ച മറ്റു ചെലവുകളോ സാമ്പത്തികാനുകൂല്യങ്ങളോ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് തുറക്കേണ്ടെന്ന തീരുമാനത്തില്‍ ഇവരെ എത്തിച്ചത്.

അമ്പതുശതമാനം കാണികളെ മാത്രം ഉള്‍പ്പെടുത്തി പ്രദര്‍ശനം നടത്താനാണ് അനുമതി. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് തിയറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തോളം പ്രവര്‍ത്തനരഹിതമായിട്ടും നല്‍കേണ്ടിവന്ന വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന യോഗങ്ങള്‍ക്കുശേഷമേ തിയറ്റര്‍ തുറക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ.

 

Latest News