ജിദ്ദ- നവോദയ കിലോ അഞ്ച് ഏരിയാ കൺവെൻഷൻ രക്ഷാധികാരി വി.കെ.റഊഫ് ഉദ്ഘാടനം ചെയ്തു. നാസർ പന്മന അധ്യക്ഷത വഹിച്ചു. നോട്ട് അസാധുവാക്കൽ പ്രധാനമന്ത്രിയുടെ വകതിരിവില്ലാത്ത തീരുമാനമായിരുന്നു. ഇതുകൊണ്ട് കുത്തകകളും വൻകിട മുതലാളിമാരും മാത്രമാണ് വിഷമം അനുഭവിക്കാതിരുന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് മോഡിയും ബി.ജെ.പിയും മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഷെറിൻ, വിജോയ് മുഴപ്പിലങ്ങാട് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ആസിഫ് കരുവാറ്റ സംഘടന റിപ്പോർട്ടും സൈദ് മുഹമ്മദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, സെക്രട്ടറി നവാസ് വെമ്പായം, രക്ഷാധികാരി സമിതിയംഗങ്ങളായ സലാഹുദ്ദീൻ വെമ്പായം, സി.എം അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ വണ്ടൂർ, മജീദ് കോഴിക്കോട്, ഫിറോസ് മുഴപ്പിലങ്ങാട്, സി.സി വൈസ് പ്രസിഡന്റ് അർഷാദ് ഫാറൂഖ്, ഗഫൂർ മമ്പാട്, മോഹൻദാസ്, ബഷീർ മമ്പാട്, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി സാലിഹിനെയും ജോയിന്റ് സെക്രട്ടറിയായി ഷെറിനെയും തെരഞ്ഞെടുത്തു. സുലൈമാൻ കട്ടുപ്പാറ, സുന്ദർ, സലീം, സതീഷ് ഖാൻ എന്നിവരെ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തി. കുടുംബവേദി കൺവീനറായി ജോഷി സുകുമാരനെയും വനിത വേദി കൺവീനറായി വിജി വിജയകുമാറിനെയും തെരഞ്ഞെടുത്തു. രതീഷ് മുത്തു സ്വാഗതവും സാലിഹ് നന്ദിയും പറഞ്ഞു.