മലപ്പുറം- മകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ച പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ െ്രെഡവിങ് ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പെരിന്തല്‍മണ്ണ ജോയന്റ് ആര്‍.ടി.ഒ സി.യു. മുജീബാണ് നടപടി എടുത്തത്. പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസിന് കിട്ടിയ പരാതിയില്‍ ജോയന്റ് ആര്‍.ടി.ഒയുടെ നിര്‍ദ്ദേശ പ്രകാരം വിഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് നടപടിയുണ്ടായത്. ഡിസംബര്‍ 31ന് രാവിലെ മണ്ണാര്‍ക്കാട്-പെരിന്തല്‍മണ്ണ റൂട്ടില്‍ കാപ്പ് മുതല്‍ തേലക്കാട് വരെ ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്ന വിഡിയോ ദൃശ്യം സഹിതം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.