Sorry, you need to enable JavaScript to visit this website.

മതകാര്യ പോലീസില്‍നിന്ന് നൂറു കണക്കിന് ബ്രദര്‍ഹുഡുകാരെ പുറത്താക്കി

റിയാദ് - മതകാര്യ പോലീസ് ഏജന്‍സിയില്‍ നൂറു കണക്കിന് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ സമീപ കാലത്ത് പുറത്താക്കിയതായി മതകാര്യ പോലീസ് മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍സനദ് പറഞ്ഞു. അല്‍അറബിയ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറു കണക്കിന് ബ്രദര്‍ഹുഡുകാര്‍ മതകാര്യ പോലീസില്‍ നുഴഞ്ഞുകയറിയിരുന്നു. സൗദി അറേബ്യയിലെ ഔദ്യോഗിക ഏജന്‍സികളിലും മതകാര്യ പോലീസിലും വിദ്യാഭ്യാസ മേഖലയിലും ബ്രദര്‍ഹുഡുകാര്‍ നുഴഞ്ഞുകയറി. പലരും ബ്രദര്‍ഹുഡുകാരുമായി അനുഭാവം വെച്ചുപുലര്‍ത്തി. ബ്രദര്‍ഹുഡുകാരുടെ ആശയങ്ങള്‍ ചെറുക്കുക ഉത്തരവാദപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ഏറ്റവും വലിയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News