റിയാദ്- വിദേശ തൊഴിലാളികളുടെ നേരിട്ടുള്ള കുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഇന്‍ഷറന്‍സ് ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ബാധ്യതയുള്ളൂവെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.
മാതാപിതാക്കളും സഹോദരങ്ങളും സ്‌പോണ്‍സര്‍ഷിപ്പിനു കീഴിലുണ്ടെങ്കില്‍ അവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തേണ്ട ബാധ്യത തൊഴിലാളികള്‍ക്കാണ്.
ഇണകള്‍, ജോലി ചെയ്യാത്ത 25 വയസ്സുവരെയുള്ള ആണ്‍മക്കള്‍, ജോലി ചെയ്യാത്ത പെണ്‍മക്കള്‍ എന്നീ നേരിട്ടുള്ള കുടുംബാംഗങ്ങള്‍ക്ക് തൊഴിലുടമ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
ജോലി ചെയ്യുന്ന മക്കളുണ്ടെങ്കില്‍ അവര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കേണ്ടത് അവരുടെ തൊഴിലുടമകളാണ്. സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ക്ക് ഇത് ബാധകമാണ്.