Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇ-പെയ്‌മെന്റ് സംവിധാനങ്ങളില്ല; 683 സ്ഥാപനങ്ങൾക്ക് പിഴ

റിയാദ് - വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് മൂന്നു ദിവസത്തിനിടെ രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകൾക്കിടെ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്താത്തതായി കണ്ടെത്തിയ 683 സ്ഥാപനങ്ങൾക്ക് തൽക്ഷണം പിഴകൾ ചുമത്തി. ഡിസംബർ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ശ്രമിച്ച് മൂന്നു ദിവസത്തിനിടെ 2,385 വ്യാപാര സ്ഥാപനങ്ങളിലാണ് വാണിജ്യ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തിയത്. ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന വ്യവസ്ഥ പാലിച്ച സ്ഥാപനങ്ങളുടെ അനുപാതം ഉയർന്നതായി പരിശോധനകളിൽ വ്യക്തമായി. 


ബഖാലകൾ, മിനിമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, പെട്രോൾ ബങ്കുകൾ, കാർ വർക്ക് ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് കടകൾ, ലോൺട്രികൾ, ടൈലറിംഗ് ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, പച്ചക്കറി കടകൾ, ബേക്കറികൾ, കെട്ടിട നിർമാണ, പ്ലംബിംഗ് വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. മക്ക പ്രവിശ്യയിൽ 145 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതിൽ 42 നിയമലംഘനങ്ങളും റിയാദ് പ്രവിശ്യയിൽ 343 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതിൽ 96 നിയമ ലംഘനങ്ങളും കണ്ടെത്തി.


അൽജൗഫ് പ്രവിശ്യയിൽ 91 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതിൽ ഒമ്പതു നിയമ ലംഘനങ്ങളും ഉത്തര അതിർത്തി പ്രവിശ്യയിൽ പ്രവിശ്യയിൽ 132 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതിൽ 58 നിയമ ലംഘനങ്ങളും ഹായിൽ പ്രവിശ്യയിൽ 108 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതിൽ 25 നിയമ ലംഘനങ്ങളും തബൂക്ക് പ്രവിശ്യയിൽ 79 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതിൽ 16 നിയമ ലംഘനങ്ങളും അൽഖസീം പ്രവിശ്യയിൽ 564 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതിൽ 106 നിയമ ലംഘനങ്ങളും മദീന പ്രവിശ്യയിൽ 120 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയതിൽ 45 നിയമ ലംഘനങ്ങളും കണ്ടെത്തി. 


കിഴക്കൻ പ്രവിശ്യയിൽ 63 ഉം നജ്‌റാനിൽ 48 ഉം ജിസാനിൽ 56 ഉം അസീറിൽ 100 ഉം അൽബാഹയിൽ 19 ഉം സ്ഥാപനങ്ങൾക്ക് ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിന് പിഴകൾ ചുമത്തി. കിഴക്കൻ പ്രവിശ്യയിൽ 271 ഉം നജ്‌റാനിൽ 130 ഉം ജിസാനിൽ 148 ഉം അസീറിൽ 198 ഉം അൽബാഹയിൽ 56 ഉം സ്ഥാപനങ്ങളിലാണ് മൂന്നു ദിവസത്തിനിടെ വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തിയത്. 


ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ ഭാഗമായാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കിയത്. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, സെൻട്രൽ ബാങ്ക് എന്നിവ സഹകരിച്ചും പരസ്പര ഏകോപനത്തോടെയുമാണ് ഇത് നടപ്പാക്കുന്നത്. പടിപടിയായാണ് സൗദിയിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഓൺലൈൻ പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ നിർബന്ധമാക്കിയത്. പദ്ധതിയുടെ അവസാന ഘട്ടം ഓഗസ്റ്റ് 25 നാണ് നിലവിൽ വന്നത്. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനും പണമിടപാടുകൾ കുറക്കാനും ലക്ഷ്യമിട്ടാണ് ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കിയത്.
 

Latest News