തിരുവനന്തപുരം- കോവിഡ് മഹാമാരി കാരണം ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയ പ്രവാസികൾക്ക് മുഴുവൻ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മടങ്ങിവന്ന പ്രവാസികളിൽ പലർക്കും അവർ പിരിഞ്ഞുവന്ന സ്ഥാപനങ്ങളിൽനിന്നും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. ഇക്കാരണങ്ങളാൽ അവർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഇവർക്ക് ആവശ്യമുള്ള സർക്കാർ രേഖകൾ ലഭ്യമാക്കാൻ അപേക്ഷിച്ചാൽ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. നിയമപരമായി നടപടിക്രമങ്ങൾ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കിൽ അത് ഇതിൽ ഉൾപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.