കണ്ണൂര്‍- പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം പിടിയില്‍. ഒരു ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉള്‍പെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്. കരിമ്പം സര്‍സയ്യിദ് സ്‌കൂളിന് സമീപത്തെ കെ. കെ.ഷമീറലി (28), നരിക്കോട്ടെ പി.സി. ത്വയ്യിബ് (28), ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബള യിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍ക്കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ.ഷഹബാസ് (24), പാലക്കാട് കടുച്ചിറയിലെ എം.ഉമ (24) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 2,50,000 രൂപ വില മതി ക്കുന്ന 50 ഗ്രാം എം. ഡി. എം. എ, 40,000 രൂപ വിലമതിക്കുന്ന 8 എല്‍. എസ്.ഡി സ്റ്റാമ്പുകള്‍, 5000 രൂപയുടെ ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ എന്നിവ എക്‌സൈസ് സംഘം പിടിച്ചെടുത്തു.ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ വച്ചായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി.കണ്ണൂര്‍,കാസര്‍കോട്, പാലക്കാട് വയനാട് ജില്ലകളില്‍ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്പ് എക്‌സൈസ് വിഭാഗം അറിയിച്ചു.