തിരുവനന്തപുരം- സംസ്ഥാന നിയമസഭയുടെ പ്രതിപക്ഷ സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് നല്ല കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ സംസ്ഥാന നിയമസഭയിലുണ്ടായിരുന്ന ആളാണ് കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിൽ പ്രത്യേക സഹചര്യം വരുന്നുവെന്ന് കരുതിയാണ് പാർലമെന്റിലേക്ക് പോയത്. കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരാൾ കേരള നിയമസഭയുടെ പ്രതിപക്ഷ നിരയിൽ ഉണ്ടാകുന്നത് നല്ല കാര്യമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.