Sorry, you need to enable JavaScript to visit this website.

ബാങ്ക് തട്ടിപ്പ് വീണ്ടും; സൗദിയില്‍ ഇന്ത്യക്കാരനെ കബളിപ്പിച്ച് പണം കവര്‍ന്നു

തുറൈഫ്- സൗദിയില്‍ ബാങ്ക് അക്കൗണ്ട് പുതുക്കുന്നതിന്റെ പേരില്‍ ഇന്ത്യക്കാരനെ കബളിപ്പിച്ച് അക്കൗണ്ടില്‍നിന്ന് പണം കവര്‍ന്നു. സൗദി സുരക്ഷാവിഭാഗങ്ങളും ബാങ്ക് അധികൃതരും നിരന്തരമായി ബോധവല്‍ക്കരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇത്തരം തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ കടുങ്ങുന്നവര്‍ ഇപ്പോഴുമുണ്ട്.
തുറൈഫില്‍ ജോലി ചെയ്യന്ന അസം സ്വദേശി അബ്ദുല്‍ഖയ്യൂമിനാണ് 1200 റിയാല്‍ നഷ്ടമായത്.  അക്കൗണ്ട് പുതുക്കണമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ മൊബൈലില്‍ സന്ദേശം അയച്ച് ബന്ധപ്പെട്ടത്.
തുറൈഫ് നഗരസഭാ ജീവനക്കാരനായ അബ്ദുല്‍ ഖയ്യൂം സംഘത്തിന് അക്കൗണ്ട് നമ്പറും പാസ്‌വേഡും ഒ.ടി.പി നമ്പറും നല്‍കുകയായിരുന്നു. ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ അക്കൗണ്ട് ശരിയാകുമെന്നാണ് സംഘം അറിയിച്ചിരുന്നത്.  
വൈകീട്ട് സമീപത്തെ എ.ടി.എമ്മില്‍ പോയപ്പോഴാണ് അബ്ദുല്‍ ഖയ്യൂമിന് മുഴുവന്‍ പണവും നഷ്ടമായതായും കബളിക്കപ്പെട്ടതായും മനസ്സിലായത്.
ദുബായില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഒരിക്കലും ഫോണ്‍ വഴി പാസ് വേഡുകളോട എ.ടി.എം പിന്‍ നമ്പറുകളോ ആവശ്യപ്പെടില്ലെന്ന് എല്ലാ ബാങ്കുകളും നിരന്തരം അക്കൗണ്ട് ഉടമകളെ ബോധവല്‍കരിക്കുന്നുണ്ട്.
 

 

Latest News