കുവൈത്ത് സിറ്റി - ഫിലിപ്പിനോ വേലക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുവൈത്തി വനിതക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. നീതിപൂര്‍വമായ വിധിയാണ് കോടതി പ്രഖ്യാപിച്ചതെന്നും ഇത് രാജ്യത്തെ നിയമത്തിനും ശരീഅത്തിനും നിരക്കുന്നതാണെന്നും കുവൈത്ത് ഫിലിപ്പൈന്‍സ് എംബസി അഭിഭാഷക ഫൗസിയ അല്‍സ്വബാഹ് പറഞ്ഞു. വേലക്കാരിയെ വീട്ടമ്മ ദിവസങ്ങളോളം ക്രൂരമായി മര്‍ദിക്കുകയും മുറിയില്‍ അടച്ചിടുകയും ചികിത്സ വിലക്കുകയുമായിരുന്നു. കൊടും പീഡനങ്ങള്‍ക്കൊടുവില്‍ ഫിലിപ്പിനോ വേലക്കാരി അന്ത്യശ്വാസം വലിക്കുകയായിരുന്നു.